NEWS
എംസിഎ ചെങ്ങന്നൂർ വൈദിക ജില്ലാ അർധവാർഷിക സമ്മേളനവും മാർ ഇവാനിയോസ് അനുസ്മരണവും
28/07/2026 08:48 PM IST
nila

ചെങ്ങന്നൂർ: മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) ചെങ്ങന്നൂർ വൈദിക ജില്ലയുടെ അർധവാർഷിക സമ്മേളനവും ധന്യൻ മാർ ഇവാനിയോസ് അനുസ്മരണവും ആല ക്രിസ്തുരാജ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടത്തി.വൈദിക ജില്ലാ വികാരി ഫാ. സാം ജി. പാരുവേലിൽ ഉദ്ഘാടനം ചെയ്തു.
എംസിഎ ജില്ലാ പ്രസിഡന്റ് സുബീഷ് ബെന്നി അധ്യക്ഷത വഹിച്ചു ജില്ലാ വൈദിക ഉപദേഷ്ടാവ് ഫാ. ഡാനിയേൽ തെക്കേടത്ത് ആമുഖ പ്രഭാഷണം നടത്തി. സിസ്റ്റർ മീഖ എസ്ഐസി ധന്യൻ മാർ ഇവാനിയോസ് അനുസ്മരണ പ്രഭാഷണം നടത്തി.വിവിധ യൂണിറ്റ്, ജില്ലാ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ഇൻഫാം മാവേലിക്കര രൂപത പ്രസിഡന്റ് സഞ്ജീവ് മാരൂർ , ജിഷി ഷിബു, എം. ജി.ജോസഫ് , ബിനു കെ. സാമൂവൽ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










